കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക കൃഷിനാശം

ശ്രീകണ്ഠപുരം: കാട്ടാനശല്യം നിത്യ സംഭവമായി മാറിയതോടെ പൊറുതിമുട്ടിയിരിക്കുകയാണ് കാഞ്ഞിരക്കൊല്ലി മേഖലയിലെ കർഷകർ. കഴിഞ്ഞദിവസം ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം മീശക്കവലയിലെ കർഷകനായ ഞാറുമണ്ണാറാത്ത് കുഞ്ഞുമോൻ എന്ന ജോസഫിന്റെ മൂന്ന് ഏക്കർ സ്ഥലത്തെ വിളകളാണ് നശിപ്പിച്ചത്.

സ്ഥലത്തുണ്ടായിരുന്ന തെങ്ങ്, കമുക്, വാനില, വാഴ, റബർ എന്നിവ പൂർണമായി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കയ്യാല നിർമിച്ച് തട്ടുകളാക്കിയിരുന്ന കൃഷിഭൂമിയിലെ വിളകളെല്ലാമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കയ്യാലകളും തകർത്തു. മേഖലയിൽ ആനവേലിയുടെ നിർമാണം വേഗത്തിലാക്കണമെന്നും കർഷകന് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകസംഘം കാഞ്ഞിരക്കൊല്ലി യൂനിറ്റ് ആവശ്യപ്പെട്ടു.

Leave A Reply