തഅദീബ് ’22 സംസ്ഥാന ഉൽഘാടനം നാളെ – സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: കൗമാരക്കാരിൽ മതബോധവും ധർമചിന്തയും വളർത്തുകയെന്ന ലക്ഷ്യത്തോടെ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ നേതൃത്വം നൽകുന്ന സ്വദേശി ദർസുകളുടെ പ്രചരണാർത്ഥം നടക്കുന്ന തഅദീബ് ’22 ത്രൈമാസ കാമ്പയിനിൻ്റെ സംസ്ഥാന തല ഉൽഘാടനം നാളെ.
രാവിലെ 10 ന് കോഴിക്കോട് വരക്കൽ അൽ ബിർ‌റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം നിർവഹിക്കും. എസ്.എം.എഫ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനാകും. വരക്കൽ മഖാം സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും.
സമസ്ത സെക്രട്ടറി കോയ്യോട് ഉമർ മുസ്ലിയാർ, സ്വദേശി ദർസ് സംസ്ഥാന സമിതി ചെയർമാൻ ഉമർ ഫൈസി മുക്കം, ജനറൽ കൺവീനർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആർ.വി. കുട്ടി ഹസൻ ദാരിമി, ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പങ്കെടുക്കും. ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തും. സംസ്ഥാന തല ഉൽഘാടനത്തിന് ശേഷം മൂന്ന് മാസങ്ങളിലായി ജില്ലാ, മേഖലാ, മഹല്ല് തലങ്ങളിൽ സംഗമങ്ങളും പ്രചരണ പ്രവർത്തനങ്ങളും നടക്കും.
എസ്.എം.എഫ്, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലാ സ്വദേശി ദർസ് സമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു.
Leave A Reply