ജില്ലയിലെ പ്രൈമറി അധ്യാപകരുടെ സ്ഥലംമാറ്റം; പട്ടികയ്ക്കെതിരെ വ്യാപക പരാതി

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പ്രൈമറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള താൽക്കാലിക പട്ടികയ്ക്കെതിരെ ഉയരുന്നത് വ്യാപക പരാതി. 586 പേരുള്ള സീനിയോറിറ്റി പട്ടികയിൽ നിന്ന് 227 അധ്യാപകരാണു സ്ഥലം മാറ്റത്തിനുള്ള താൽക്കാലിക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ 17 പേരാണ് മുൻഗണന പട്ടികയിലുള്ളത്.

ജില്ലയിൽ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ തന്നെ സ്കൂൾ തല സീനിയോറിറ്റി പട്ടിക കൂടി പ്രസിദ്ധീകരിക്കണം.എന്നാൽ അത് പ്രസിദ്ധീകരിച്ചിട്ടില്ല.ഈ നീക്കം ക്രമക്കേട് നടത്താൻ വേണ്ടിയാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.

Leave A Reply