ജില്ലയുടെ തീരപ്രദേശത്ത് മീൻകുഞ്ഞുങ്ങളെ വൻതോതിൽ പിടികൂടുന്നു

പൊന്നാനി: ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിട്ടും ജില്ലയുടെ തീരപ്രദേശത്ത് മീൻ ഊറ്റ് തുടരുന്നു.പരമ്പരാഗത വള്ളങ്ങൾ കോരിയെടുക്കുന്നത് ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ. ഇത്തരത്തിൽ ടൺ കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ വിപണികളിലെത്തിക്കുന്നു. അയലക്കു‍ഞ്ഞുങ്ങൾ ഒന്നര കിലോ ഗ്രാമിന് 50–100 രൂപ വരെ നിരക്കിലാണ് വിറ്റഴിക്കുന്നത്.

ഇത്തരത്തിൽ മീൻ കു‍ഞ്ഞുങ്ങളെ ഊറ്റിയെടുത്ത് വിറ്റഴിക്കുന്നത് മേഖലയെ തകർക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കർശനമായ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തേക്കും അധികൃതരുടെ ശ്രദ്ധയെത്തുന്നില്ല. ഓരോ തവണ പരിശോധന നടത്തുമ്പോഴും വൻ തോതിലുള്ള മത്സ്യമാണ് അധികൃതർ പിടികൂടുന്നത്. മീൻകുഞ്ഞുങ്ങളെ പിടിക്കുന്ന വള്ളക്കാർക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Leave A Reply