ചെക്യാട് വില്ലേജ് ഓഫിസ് പരിസരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

നാദാപുരം: ചെക്യാട് വില്ലേജ് ഓഫിസ് പരിസരത്ത് ഇടവഴിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.2 സ്റ്റീൽ ബോംബുകളാണ് വളയം പോലീസും ബോംബ് സ്ക്വാഡും കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്കാണു നാട്ടുകാർ ബക്കറ്റിൽ ബോംബുകൾ കണ്ടെത്തിയത്.

ഏറെ പഴക്കമുള്ള ബോംബുകൾ ചേലക്കാട് കരിങ്കൽ ക്വാറിയിൽ എത്തിച്ചു നിർവീര്യമാക്കി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply