കുറുമാത്തൂരിൽ വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു

തളിപ്പറമ്പ്: കണ്ണൂർ കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നു. കീരിയാട് ബാവുപ്പറമ്പിലെ തളിയൻ വീട്ടിൽ കാർത്യായനി (78) നാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

തുടർന്ന് ഇയാൾ മൂന്നര പവൻ മാലയുമായി രക്ഷപ്പെടുകയായിരുന്നു. മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്. തുടർന്ന് ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Leave A Reply