യുഎഇയില്‍ പുതുതായി 1621 പേർക്കു കൂടി കൊവിഡ്

യുഎഇയില്‍ പുതുതായി 1621 പേർക്കു കൂടി കൊവിഡ്. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 മില്യണ്‍ പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്.

നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave A Reply