പെൺകുട്ടിയുടെ നഗ്നചിത്രം അയച്ചെന്ന് ആരോപിച്ച് മർദ്ദനം; യുവാവിന്റെ കാലൊടിഞ്ഞു

കാഞ്ഞങ്ങാട്: പെൺകുട്ടിയുടെ നഗ്ന ചിത്രം മറ്റൊരു യുവതിക്ക് അയച്ചു കൊടുത്തുവെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം വിളിച്ചു വരുത്തി മർദിച്ചതായാണ് പരാതി. മർദനത്തിൽ കാലൊടിഞ്ഞ യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറങ്ങാടിയിലെ എം.ഫൈസലിനാണു (31) മർദനമേറ്റത്.

 

ഫോട്ടോ അയച്ച വിഷയം സംസാരിക്കാനായി പടന്നക്കാടേക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ യുവാവ് പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply