വ്യാജ വീഡിയോ കേസിൽ നിയമപോരാട്ടം തുടരുമെന്ന് ഡോ. ജോ ജോസഫ്

തൃക്കാക്കര: വ്യാജ വീഡിയോ കേസിൽ നിയമപോരാട്ടം തുടരുമെന്ന് തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഒരു സ്ഥാനാർത്ഥിയും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണവും അധിക്ഷേപവുമാണ് നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.

തൃക്കാക്കരയിലെ തോൽവി വ്യക്തിപരമല്ലെന്നും, തോൽക്കാനുണ്ടായ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും സജീവ രാഷ്‌ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് 25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ മറികടന്നത്. 47752 വോട്ടുകളാണ് ജോ ജോസഫ് നേടിയത്.

Leave A Reply