ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി

മക്ക: ലക്ഷദ്വീപില്‍ നിന്നുള്ള 149 ഹജ്ജ് തീര്‍ഥാടകര്‍ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു.  ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ഒരുക്കിയ രണ്ട്​ കപ്പലുകളില്‍ ഒമ്ബത്​ ദ്വീപികളില്‍ നിന്നും തീര്‍ഥാടകരെ കയറ്റി ജൂണ്‍ നാലിന് കൊച്ചിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്ന്​ ജൂണ്‍ ഒമ്ബതിന് ഹാജിമാര്‍ മദീനയില്‍ എത്തി മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു.

ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറുദ്വീപകള്‍ നിന്നുള്ള ഹാജിമാരാണ്  സൗദിയിലെത്തിയത്​. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും ഹാജിമാര്‍ വന്നത്​.

ലക്ഷദ്വീപിലെ ജനവാസമുള്ള മിനിക്കോയ്, അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്​ലാത്, കടമത്ത്, കവരത്തി, കില്‍ത്താന്‍, മിനിക്കോയ് എന്നീ 10 ചെറു ദ്വീപുകളില്‍നിന്നാണ് 149 ഹാജിമാരും ഒരു വളന്‍റിയറും വന്നത്​.

Leave A Reply