നവീകരിച്ച എറണാകുളം പോക്സോ കോടതി ഉദ്ഘാടനം നാളെ

എറണാകുളം: ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്‌സോ കോടതി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ വെള്ളിയാഴ്ച്ച രാവിലെ ഒൻപതിന് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കോടതി സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഹണി എം. വർഗീസിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.സോമൻ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ജില്ലാ ഗവൺമെൻ്റ് പ്ലീഡർ മനോജ് ജി. കൃഷ്ണൻ, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അനിൽ എസ്. രാജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ് സിനി തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply