ഷാജ് കിരണിന് ബി ജെ പി ബന്ധമുള്ളതായി സൂചന

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന് ബി ജെ പി ബന്ധമുള്ളതായി സൂചന. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.

കർണാടകയിലെ ഊർജമന്ത്രി വി സുനിൽകുമാറുമായി ഷാജ് കിരണും സന്ദീപ് വാര്യരും കൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. 2021 സെപ്തംബറിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിയുടെ വസതിയിലെ വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്.

ഷാജ് കിരണുമായുള്ള ബന്ധത്തിൽ സന്ദീപ് വാര്യർക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. സന്ദീപ് വാര്യർക്കെതിരെ കർണാടക മന്ത്രിയും പരാതിപ്പെട്ടതായി റിപ്പോർട്ടുണ്ട്. പരാതിയെത്തുടർന്ന് സന്ദീപ് വാര്യർക്ക് പാർട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

Leave A Reply