ജില്ലയിൽ 14 റോഡുകൾ നവീകരണത്തിനൊരുങ്ങുന്നു; 47.5 കോടി രൂപയുടെ ഭരണാനുമതി

എറണാകുളം: ജില്ലയിലെ 14 റോഡുകൾ നവീകരിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. റോഡ് നവീകരണത്തിനും അഴുക്കുചാൽ നിർമ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് 47.5 കോടി രൂപയുടെ ഭരണാനുമതിയാണ് ജില്ലയിൽ നൽകിയിരിക്കുന്നത്. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടപ്പുറം – കൂനമ്മാവ് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും കൊച്ചി നിയോജകമണ്ഡലത്തിലെ പി.ടി ജേക്കബ് റോഡ് നവീകരണത്തിനായി 3.50 കോടി രൂപയും പുത്തന്‍തോട് ഗ്യാപ് റോഡ് നവീകരണത്തിനായി 1.50 കോടി രൂപയും കാട്ടിപ്പറമ്പ് – കാലത്തറ റോഡ് നവീകരണത്തിനായി 1.75 കോടി രൂപയും അമരാവതി റോഡ് നവീകരണത്തിനായി രണ്ടു കോടി രൂപയും കുമ്പളങ്ങി – കണ്ടക്കടവ് റോഡ് നവീകരണത്തിനായി ഒരു കോടി രൂപയും അനുവദിച്ചു.

പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂര്‍ – കൂവപ്പടി റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും പറവൂര്‍ നിയോജകമണ്ഡലത്തിലെ ബംഗ്ലാവ്പടി – കേശവത്തുരുത്ത് – വാണിയക്കാട് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും ജില്ലാ കോടതി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പറവൂര്‍ – വരാപ്പുഴ റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ താമരച്ചാല്‍ മലയിടംതുരുത്ത് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും മണ്ണൂര്‍ – ഇരപുരം റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ – അഞ്ചല്‍പ്പെട്ടി റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ എച്ച്.എം.ടി റോഡിലെ കോമ്പാറ ജംഗ്ഷന്‍ വികസനത്തിനായി അഞ്ച് കോടി രൂപയും അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി – അഴകം റോഡ് നവീകരണത്തിനായി അഞ്ച് കോടി രൂപയും അനുവദിച്ചു.

കൂടാതെ എറണാകുളം നിയോജകമണ്ഡലത്തിലെ കുട്ടിസാഹിബ് റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 80 ലക്ഷം രൂപയും ഫോര്‍ഷോര്‍ റോഡ് നടപ്പാത നവീകരണത്തിനായി ഒരു കോടി രൂപയും വടുതല – ചിറ്റൂര്‍ റോഡ് അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ 48 റോഡുകള്‍ക്കും മൂന്നു പാലങ്ങള്‍ക്കും നാലു കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതിയാണ് ജൂൺ 22ന് ചേർന്ന മന്ത്രിസഭാ യോഗം നല്‍കിയത്.

Leave A Reply