കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.