സൗദിയിൽ ലഹരി മരുന്നു കടത്താനുള്ള ശ്രമം തടഞ്ഞ് അതിർത്തി സുരക്ഷാസേന

റിയാദ്: സൗദിയിലെ വിവിധ നഗരങ്ങളിലേക്കു ഒരു ടണ്ണിലധികം ഹാഷിഷ് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി അതിർത്തി സുരക്ഷാസേന അറിയിച്ചു.

ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് മേഖലകളിലാണ് വൻ തോതിൽ ഹാഷിഷ് കടത്താൻ ശ്രമം നടന്നത്. പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതിനു പുറമേ പിടികൂടിയ സാധനങ്ങൾ അതോറിറ്റിക്കു കൈമാറുകയും ചെയ്തു.

അറസ്റ്റിലായവരിൽ 52 പൗരന്മാരടക്കം 128 പ്രതികളും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 76 പേരും ഉൾപ്പെടുന്നു. 38 ഇത്യോപ്യൻ, 31  യെമൻ, 2 സൊമാലിയൻ 2,  എറിത്രിയ, 2 ഈജിപ്ത്, 1  സുഡാനി പൗരന്മാർ ഇതിലുൾപ്പെടുന്നു.

Leave A Reply