ഗുഡ്സ് ഓട്ടോ ഡ്രൈവർ സ്വന്തം വാഹനത്തിൽ തൂങ്ങി മരിച്ച നിലയിൽ

ചീമേനി: ഗുഡ്സ് ഓട്ടോ ഡ്രൈവറെ സ്വന്തം വാഹനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാൽ വൈദ്യശാലക്ക് സമീപം താമസിക്കുന്ന ചെറുവത്തൂർ സ്റ്റാൻ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ എ.കെ.സുരേഷിനെ (50)യാണ് ഇന്ന് രാവിലെയോടെയാണ് ഗുഡ്സ് ഓട്ടോക്ക് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ചെറുവത്തൂരിൽ നിന്നും രാത്രിയിൽ ഓട്ടം കഴിഞ്ഞെത്തിയതായിരുന്നു.

രാവിലെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വാഹനത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളച്ചാലിലെ കൃഷ്ണൻ-പാർവ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ. സവിത .മക്കൾ: ശിൽപ, ശരത്.ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave A Reply