കല്യാണവേദിയിൽ ആഘോഷത്തിന്റെ ഭാഗമായി വരൻ വെടിവെയ്ക്കുന്നതിനിടെ അപകടം; സുഹൃത്ത് മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ കല്യാണവേദിയിൽ ആഘോഷത്തിന്റെ ഭാഗമായി വരൻ വെടിവെയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സുഹൃത്ത് മരിച്ചു. സംഭവത്തില്‍ വരൻ മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു.

സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തില്‍ വരനാണ് വെടിയുതിർത്തത്. മനീഷിന്റെ സുഹൃത്തായ ജവാൻ ബാബു ലാൽ യാദവാണ് വെടിയേറ്റു മരിച്ചത്. ബാബു ലാലിന്റെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിർത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർത്തതും വിഡിയോയിൽ വ്യക്തമായി കാണാം.

Leave A Reply