പ്രവാസിയുടെ വീട്ടിൽ കവർച്ച; ഒമ്പത് പവനും 30,000 രൂപയും നഷ്ടമായി

രജപുരം: വീട്ടുടമ കുട്ടിയെ സ്കൂളിൽ വിടാൻ പുറത്ത് പോയ തക്കം നോക്കി പ്രവാസിയുടെ വീട്ടിൽ മോഷണം.വീട്ടിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പത് പവനോളം ആഭരണങ്ങളും 30,000 രൂപയും കവർന്നു.രാജപുരം കോളിച്ചാൽ സ്വദേശി ഇസ്രായേലിൽ ജോലി ചെയ്യുന്ന കടലിക്കൽ ജിൻസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ സ്കൂളിൽ കുട്ടിയുമായി പോയ ജിൻസിൻ്റെ ഭാര്യ ശ്രുതി (39) മടങ്ങിയെത്തിയപ്പോഴാണ് വാതിൽ പാതി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 67 ഗ്രാം തൂക്കം വരുന്ന ചെറുതും വലുതുമായ ആ ഭരണങ്ങളും 30,000 രൂപയും മോഷണം പോയതായി കണ്ടെത്തിയത്.തുടർന്ന് രാജപുരം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply