ശമ്പള പ്രതിസന്ധി;കെഎസ്ആർടിസി ജീവനക്കാരുമായി ഗതാഗത വകുപ്പ് മന്ത്രി 27 ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഈ മാസം 27 ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു . കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. യോഗത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

കെഎസ് ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ സംയുക്ത സംഘടനകൾ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. 27 ന് ഗതാഗത മന്ത്രി വിളിച്ച ചർച്ചയുടെ തരീരുമാനം അറിഞ്ഞ ശേഷം സമരം പിൻവലിക്കണോയെന്ന് ആലോചിക്കുമെന്നായിരുന്നു നേരത്തെ യൂണിയനുകൾ പ്രഖ്യാപിച്ചത്. ചർച്ച മാറ്റിവെച്ച സാഹചര്യത്തിൽ സമരവും തുടരും. ശമ്പള വിതരണം സംബന്ധിച്ച ഹർജി ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കുന്നതാണ്.

Leave A Reply