ശ്രീകണ്ഠാപുരം: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോവൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഡക്കറേഷൻ സ്ഥാപന ഉടമ മരിച്ചു .ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ ചോയ്സ് ഡക്കറേഷൻ ഉടമ കെ.ഹാരിസ് (46) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 5.30നാണ് അപകടം. മുയ്യത്ത് നിന്ന് ശ്രീകണ്ഠാപുരത്തേക്ക് വിവാഹ വീട്ടിൽ നിന്നും ഗുഡ്സ് ഓട്ടോയിൽ വരുന്നതിനിടെയാണ് പരിപ്പായിലെ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ ഉടൻ നാട്ടുകാർ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലെത്തിച്ചു, എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയങ്ങാടിയിലെ പരേതനായ അബ്ദുള്ളയുടെയും സാറയുടെയും മകനാണ്. ഭാര്യ: ആയിഷ.മക്കൾ: സഫാൻ, മർവാൻ, ആയിഷ, റബീയത്ത്.