അസമിൽ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്ത പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരവ് ഗൊഗോയ്

ദിസ്പൂര്‍: പ്രധാനമന്ത്രി പ്രളയക്കെടുതിയില്‍ വലയുന്ന അസം സന്ദര്‍ശിച്ച്‌ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതാണെന്നും എന്നാല്‍ അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിലാണെന്നും അസമിലെ കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്.

മഹാരാഷ്ട്രക്കും ഗുജറാത്ത് തെരഞ്ഞടുപ്പിനുമാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിന് വേണ്ടി ബി.ജെ.പി കണ്ണടച്ചിരിക്കുകയാണെന്നും അധികാരം മാത്രമാണ് ബി.ജെ.പിയുടെ മുഖ്യ ലക്ഷ്യമെന്നും ഗൊഗോയ് കുറ്റപ്പെടുത്തി. ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി അസമിലെ വെള്ളപ്പൊക്കമാണ്. പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണം. ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പക്ഷെ മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരം നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.

Leave A Reply