സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാമ്ബത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്കയെന്ന് റനില്‍ വിക്രമസിംഗെ

കൊളംബോ: 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സാമ്ബത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്കയെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

ശ്രീലങ്കയുടെ സമ്ബദ്‌വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം ഇന്ധനം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ ക്ഷാമത്തേക്കാള്‍ വളരെ രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.

 രാജ്യത്തുടനീളം ഭക്ഷണം, മരുന്ന്, പാചക വാതകം, ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമത്തിലാണ് രാജ്യം.

സമ്ബദ്‌വ്യവസ്ഥയുടെ തകര്‍ച്ചയെ നിയന്ത്രിക്കാനുള്ള നടപടികള്‍ തുടക്കത്തിലെ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ദുഷ്കരമായ സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നമുക്ക് നഷ്ടമായി. പക്ഷെ ഈ പ്രശ്നങ്ങളില്‍ നിന്ന് പുറത്ത് വന്നേ മതിയാകൂ. ഇല്ലെങ്കില്‍ രാജ്യത്തെ മറ്റൊരു പ്രശ്നത്തിനും പരിഹാരം കാണാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല- വിക്രമസിംഗെ പറഞ്ഞു.

 

Leave A Reply