കണ്ണൂരിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന; ജാഗ്രത വേണമെന്ന് ഡിഎംഒ

കണ്ണൂർ: ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ജലദോഷപ്പനി അഥവാ വൈറൽ പനിയും എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം ബാധിക്കുന്നുണ്ടെങ്കിലും കണ്ണൂരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡിഎംഒ അറിയിച്ചത്.

ഈ മാസത്തിൽ ഏറെയും പനി ബാധിച്ച്‌ 1000-1100 പേർ വരെ ചികിത്സ തേടിയിട്ടുണ്ട്. മഴക്കാല രോഗ സാധ്യത വർധിച്ചതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.ജലദോഷപ്പനി ബാധിച്ചാൽ വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ, എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.

Leave A Reply