കണ്ണൂരിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

ധർമ്മടം: കണ്ണൂർ ധർമ്മടം പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഡ്രൈവർ രാജേഷ് കണ്ണൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

ആംമ്പുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ രാജേഷിന് നിസ്സാരപരിക്കേറ്റു.

Leave A Reply