സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചു :പുതുക്കിയ വില ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക ബവ്റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടു.ബീയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സല്‍ നല്‍കാനും അനുമതി നല്‍കി. ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ചില ബ്രാന്‍ഡുകളുടെ പുതിയ വില. പഴയ വില ബ്രാക്കറ്റില്‍

∙ ഹണിബീ 620 (560)

∙ സെലിബ്രേഷന്‍ 580 (520)

∙ ഓള്‍ഡ് മങ്ക് റം 850 (770)

∙ എംസി ബ്രാന്‍ഡി 620 (560)

∙ എംഎച്ച്‌ ബ്രാന്‍ഡി 910 (820)

∙ ബക്കാര്‍ഡി 1440 (1290)

∙ സിഗ്നേച്ചര്‍ 1410 (1270)

∙ മാജിക് മൊമന്റ്സ് 1010 (910)

ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും

∙ കിങ്ഫിഷര്‍ 110 (100)

Leave A Reply