കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചക്കരക്കൽ മഹൽ മാർബിൾ റോഡിലെ ശിവദത്തിൽ സജിൻ കുമാറാണ് (42) കുഴഞ്ഞു വീണു മരിച്ചത്. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ വേണ്ടി ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 100 മീറ്റർ പിന്നിടുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.യുവാവിനെ ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നേരത്തെ ഓടത്തിൽ പീടിക ആലിൻ കീഴിലായിരുന്നു താമസം,കോറോത്ത് ജനാർദ്ദനൻ്റെയും സുശീലയുടെയും മകനാണ്.ഭാര്യ: വിനീത. മക്കൾ: ശിവദ, ഹൃത്വിക്(ഇരുവരും കൂഞ്ഞങ്കോട് യുപി വിദ്യാർഥികൾ).

Leave A Reply