അവധിക്ക്​ റിയാദിൽനിന്ന്​ നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി.  കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് വിനോദയാത്രക്ക് മൂന്നാറിലെത്തിയപ്പോൾ മരിച്ചത്​.

മൂന്നാറിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദ്​ ബദീഅയിൽ ബിസിനസ് നടത്തി വരികയായിരുന്നു. റിയാദിൽ മുസാഹ്​മിയ, സുലൈ, ബദീഅ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരംഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് അവധിക്കുപോയത്.

ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി. മക്കൾ: വിദ്യാർഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ദീഖ്, സലീന, ബുഷ്‌റ.

Leave A Reply