‘നിര്യാത്’ പോര്‍ട്ടലിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെൽഹി:  ഡല്‍ഹിയില്‍ ഇന്നു ‘ ‘നിര്യാത്’ പോര്‍ട്ടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയതും ആധുനികവുമായ വാണിജ്യമന്ദിരവും കയറ്റുമതി പോര്‍ട്ടലും രാജ്യത്തിനു ലഭിച്ചു. ഒരെണ്ണം ഭൗതികവും രണ്ടാമത്തേത് ഡിജിറ്റലുമായ അടിസ്ഥാനസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിന്റെ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ പരാമര്‍ശിച്ച്, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. സുഗമമായ പ്രാപ്യമാക്കലാണ്  ഇവ രണ്ടും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റുമായി ആശയവിനിമയം നടത്തുന്നതിനു തടസങ്ങളൊന്നും ഉണ്ടാകരുത്. ഗവണ്മെന്റിലേക്കുള്ള എത്തിപ്പെടല്‍ സുഗമമാക്കുക എന്നതു ഗവണ്മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടു ഗവണ്മെന്റ് നയങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply