പ്ലമ്മിന്റെ പുതിയ നിക്ഷേപകയും ബ്രാൻഡ് അംബാസഡറുമായി രശ്മിക മന്ദന

കൊച്ചി :  പ്രമുഖ വീഗൻ സ്കിൻകെയർ ബ്രാൻഡായ പ്ലമ്മിന്റെ നിക്ഷേപകയായും  ബ്രാൻഡ് അംബാസഡറായും വക്താവായും  നടി രശ്മിക മന്ദനയെ തെരഞ്ഞെടുത്തതായി പ്ലം അധികൃതർ പ്രഖ്യാപിച്ചു. പുഷ്പ ദി റൈസ് ചിത്രത്തിലെ പ്രശസ്ത അഭിയത്രിയുമായുള്ള ഈ പങ്കാളിത്തം  പുത്തൻ തലമുറയ്ക്കിടയിൽ പ്ലമിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായകരമാകും. 2018 അവസാന പാദത്തിലെ ആദ്യ ഫണ്ടിംഗ്  മുതൽക്കെ 15 മടങ്ങ് വളർച്ചയാണ് പ്ലമ്മിനു ലഭിച്ചത് . ഉയർന്ന ഉപഭോക്തൃ മൂല്യം നിലനിർത്തി കൊണ്ട് തന്നെ  ഭൗമ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് മികച്ച നേതൃത്വ – നിക്ഷേപക സംഘം പ്ലമ്മിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഉൽപ്പന്ന ശ്രേണി, പ്രിയങ്കരമായ ബ്രാൻഡ് വ്യക്തിത്വം, ശക്തമായ ഓമ്‌നി-ചാനൽ സാന്നിധ്യം എന്നിവയിലൂടെ പുത്തൻ തലമുറയിൽ സൗന്ദര്യമേഖലയിൽ അതിവേഗം വളരുന്ന ബ്രാൻഡുകളിലൊന്നായി പ്ലം തുടരുകയാണ്.

2022 മാർച്ചിൽ A91 പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ 35 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ടിനെ തുടർന്നാണ് രശ്മികയുടെ നിക്ഷേപം. ഇന്നുവരെ, ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപന നിക്ഷേപകരിൽ നിന്ന് പ്ലം 50 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. പുതിയ കാലഘട്ടത്തിലെ D2C ബ്യൂട്ടി സ്പെയ്സ് ബിസിനസുകൾക്കിടയിൽ നേതൃനിരയിൽ നിൽക്കുന്ന വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

Leave A Reply