ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 196.62 കോടി കവിഞ്ഞു

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 196.62 കോടി (1,96,62,11,973) പിന്നിട്ടു. 2,54,44,218 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.60 കോടി യിലധികം (3,60,03,591) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 83,990; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.19% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.60 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,972 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,36,027 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  13,313 പേര്‍ക്കാണ്.

Leave A Reply