ഡ്രൈവർക്ക്​ ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ടിപ്പർ അപകടത്തിപെട്ടു, മൂന്നുപേർക്ക് പരിക്ക്

ക​ട​യ്ക്ക​ൽ: ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യതോടെ നി​യ​ന്ത്ര​ണം​ നഷ്‌ടമായ ടി​പ്പ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ലേ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി അപകടം. ടി​പ്പ​ർ ഡ്രൈ​വ​ർ അടക്കം മൂന്നുപേർക്ക് പ​രി​ക്കേ​റ്റു. ടി​പ്പ​ർ ഡ്രൈ​വ​ർ ഇ​ട​മു​ള​യ്ക്ക​ൽ അ​നി​ൽ വി​ലാ​സ​ത്തി​ൽ അ​നി​ൽ​കു​മാ​ർ (42), കാ​റി​ലു​ണ്ടാ​യി​രു​ന്ന ചി​ത​റ വ​ള​വു​പ​ച്ച നാ​സിം മ​ൻ​സി​ലി​ൽ ന​സീ​ർ (50), ഭാ​ര്യ സീ​ന​ത്ത് (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കുപറ്റിയ സീ​ന​ത്തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അപകടത്തിൽ തൂ​ൺ ഒ​ടി​ഞ്ഞ് വീ​ണു. തൂ​ണി​നും ടി​പ്പ​റി​നു​മി​ട​യി​ൽ ഞെ​രു​ങ്ങി​പ്പോ​യ കാ​ർ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷ സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ന് അ​ഞ്ച് മി​നി​റ്റ്​ മു​മ്പ് ടൗ​ണി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വൈ​ദ്യു​തി വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്ന​തി​നാ​ൽ വ​ൻ ദുരന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക​ട​യ്ക്ക​ൽ – നി​ല​മേ​ൽ റോ​ഡി​ൽ ഏറെ നേരം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Leave A Reply