മെഗാമൗത്ത് ഷാര്‍ക്കിന്റെ ജഡം ഫിലിപ്പീന്‍സ് തീരത്തടിഞ്ഞു.

ഫിലിപ്പീന്‍സ് : മെഗാമൗത്ത് ഷാര്‍ക്കിന്റെ ജഡം ഫിലിപ്പീന്‍സ് തീരത്തടിഞ്ഞു. മത്സ്യബന്ധന വലകളില്‍ കുടുങ്ങി മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.

സോര്‍സോഗണ്‍ നഗരത്തിലെ വിദൂര മേഖലയിലാണ് മത്സ്യബന്ധനത്തൊഴിലാളികള്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന മെഗാമൗത്ത് ഷാര്‍ക്കിന്റെ ജഡം കണ്ടെത്തിയതെന്ന് ബ്യൂറോ ഓഫ് ഫിഷറീസ് ആന്‍ഡ് അക്വാറ്റിക് റിസോഴ്‌സ് (ബിഎഫ്‌എആര്‍) സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഏകദേശം 16 അടി വരെ നീളവും 1200 കിലോയോളം (2700 പൗണ്ട്) ഭാരവും ഉണ്ടാകുന്ന സ്രാവ് വിഭാഗക്കാരാണിവ . ഫിലീപ്പീന്‍സില്‍ കണ്ടെത്തിയ മെഗാമൗത്ത് ഷാര്‍ക്കിന് 15 അടി നീളവും കണക്കാക്കുന്നുണ്ട്.

 

Leave A Reply