വീട്ടുജോലിക്കായി വിളിച്ചുവരുത്തി ബലാത്സംഗം; എഴുപത്തിരണ്ടുകാരന് പത്തുവർഷം കഠിനതടവ്

കോട്ടയം: പുനലൂർ സ്വദേശിനിയായ യുവതിയെ വീട്ടുജോലിക്കായി എത്തിച്ച് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.പത്തുവർഷം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് കുരിക്കാശ്ശേരിൽ വീട്ടിൽ കെ.കെ. ജോർജ് (72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ഒന്നാം അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി സുജിത്ത് കെ.എൻ. ആൺ ശിക്ഷ വിധിച്ചത്.

അതിജീവതയെ ചതിച്ചും വഞ്ചിച്ചും സമ്മർദത്തിലാക്കിയും സാമ്പത്തികചൂക്ഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളത് എന്ന് കോടതി കണ്ടെത്തി. പിഴ ഈടാക്കുന്നതിൽ രണ്ടുലക്ഷം രൂപ ഇരക്ക് നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദേശിച്ചു.

Leave A Reply