സൗദിയില്‍ മരിച്ച ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ;എം.എ യൂസഫലിയുടെ ഇടപെടല്‍ മൂലം നടപടികള്‍ വേഗത്തിലായി
കൊച്ചി: സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ച് കെട്ടിടത്തില്‍നിന്ന് വീണു മരിച്ച തിരുവനന്തപുരം സ്വദേശി ബാബുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു.നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്.വിമാനതാവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലുലുവിനെ പ്രതിനിധികരിച്ച് പി.ആര്.ഒ ജോയ് എബ്രഹാം, മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവരില്‍ നിന്ന് 11.15ഓടെ മകന് എബിന് മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്ത് സംസ്കാര ചടങ്ങുകള്‍ നടക്കും.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്. ലോക കേരള സഭ ഓപണ്‍ ഫോറത്തിനിടെയാണ് നെടുമങ്ങാട് സ്വദേശി എബിന്, സൗദിയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്യൂസഫലിക്ക് മുന്നില്‍ സഹായാഭ്യര്‍ഥനയുമായി എത്തിയത്. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് യൂസഫലി വേദിയില്‍ വെച്ച് തന്നെ എബിന് ഉറപ്പു നല്‍കിയിരുന്നു.
സ്പോണ്സറില് നിന്ന് മാറി മതിയായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന ബാബുവിന്‍്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരവധി കടമ്ബകളുണ്ടായിരുന്നു. സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവ സൗദി ജവാസത്ത് വകുപ്പ് ഒഴിവാക്കിക്കൊടുത്തു. പിന്നാലെ ബാബുവിന്‍്റെ സ്പോണ്‍സറെ കണ്ടെത്തി നിരാപേക്ഷ പത്രവും വാങ്ങി അധികൃതര്‍ക്ക് നല്കി.ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിമാനമാര്‍ഗം ചൊവ്വാഴ്ച രാത്രി തന്നെ റിയാദില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. ഇതിനാവശ്യമായ എല്ലാ ചിലവുകളും എം.എ. യൂസഫലിയാണ് വഹിച്ചത്.