അഖില കേരള ആസ്വാദനക്കുറിപ്പ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

കൊളത്തൂർ: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ പ്രൊജക്റ്റ് എക്സ്, ചായ് പെ ചർച്ച എന്നിവരുമായി സഹകരിച്ച് നടത്തിയ അഖില കേരള ആസ്വാദനക്കുറിപ്പ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഡോ. ഹംസ അഞ്ചുമുക്കിലിന്റെ ഒരു രണ്ടത്താണിക്കാരന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ സുഹൈബ് അബ്ദുൽ ഖാദർ, തങ്കപ്രസാദ് വി, മുഹമ്മദ് അജ്മൽ എന്നിവർക്ക് യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനത്തിന് അർഹരായി.
പ്രശാന്ത് തിക്കോടിയുടെ ചിമ്മാനി നനയുമ്പോൾ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ ഉവൈസ് ടി കെ ആർ (ഒന്നാം സ്ഥാനം), യൂസഫ് ഇരിങ്ങൽ, മുഹമ്മദ് ശാഹുൽ ഹമീദ് (രണ്ടാം സ്ഥാനം), ഷിബിൽ ടി.പി, ബിന്ദു ഷിജുലാൽ (മൂന്നാം സ്ഥാനം ) എന്നിവർ കരസ്ഥമാക്കി. ജൂൺ 26 ഞായർ വൈകുന്നേരം 3 മണിക്ക് മലപ്പുറം കൊളത്തൂരിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ സംഗമിക്കുന്ന വേദിയിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.
Leave A Reply