അങ്കമാലി വില്ലേജ് ന്യായവില അദാലത്ത്; 103 പരാതികൾക്ക് പരിഹാരം

എറണാകുളം: അങ്കമാലി വില്ലേജിൽ ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം. ഭൂമിയുടെ ന്യായവില നിർണയവുമായി ബന്ധപ്പെട്ട് 2019 മുതൽ സമർപ്പിക്കപ്പെട്ട പരാതികൾക്കാണ് അദാലത്തിൽ പരിഹാരമായത്. അദാലത്തിൽ 103 പരാതികളാണ് തീർപ്പാക്കിയത്.

ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്ത് ബെന്നി ബഹനാൻ എം. പി ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭ അധ്യക്ഷൻ റെജി മാത്യു അധ്യക്ഷത വഹിച്ചു.കഴിഞ്ഞ ഡിസംബറിൽ സംഘടിപ്പിച്ച അദാലത്തിൽ പരിഹരിക്കാത്ത പരാതികൾക്കും പരിഹാരം കാണാൻ അദാലത്തിൽ സാധിച്ചു .ഫോർട്ട്കൊച്ചി സബ് കളക്ടർ ഓഫീസ്, കളക്ടറേറ്റ്, താലൂക്ക്‌ ,അങ്കമാലി വില്ലേജ് തുടങ്ങിയ റവന്യു ഓഫീസുകളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് പരാതികൾക്ക് പരിഹാരമായത്. ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകളും സജ്‌ജമാക്കിയിരുന്നു.

അദാലത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ്, ഡെപ്യൂട്ടി കളക്ടർ പി.ബി സുനിൽ ലാൽ, ഹുസുർ ശിരസ്താദർ ജോർജ് ജോസഫ്, ആലുവ തഹസിൽദാർ സുനിൽ മാത്യു, അങ്കമാലി വില്ലേജ് ഓഫീസർ കെ.കെ ബഷീർ, അങ്കമാലി നഗരസഭ അംഗം ബെന്നി മൂഞ്ഞേലി,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply