അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്;ക​ര്‍​ശ​ന ന​ട​പ​ടി​യുമായി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് മൂ​ലം അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യുമായി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടാ​ലും വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി . പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​ക​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്ങി​ന് ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ഈ​വ​ര്‍​ഷം 701 ലൈ​സ​ന്‍​സു​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ര​ണ്ടാ​യി​ര​ത്തി​ലേ​റെ എ​ണ്ണവും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ് സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യി​ല്‍ ക​ണ്ടെ​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​വാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് കൂ​ടി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​നം തെ​ന്നി​മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും വ​ര്‍​ധി​ച്ചു.

ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രാ​ണ് ഇ​ര​ക​ളി​ലേ​റെ​യും. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് മി​ക്ക​പ്പോ​ഴും ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, കു​റ്റ​കൃ​ത്യം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​സ​ന്‍​സ് നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കും. ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ലെ അ​മി​ത​വേ​ഗ​വും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും പ​ല​യി​ട​ത്തും ന​ട​ക്കു​ന്നു​ണ്ട്. പൊ​തു​റോ​ഡു​ക​ളി​ല്‍ ന​ട​ത്തു​ന്ന റേ​സി​ങ്ങു​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ ഓ​ഫ് റോ​ഡ് റേ​സു​ക​ള്‍ ന​ട​ത്താ​നും ക​ഴി​യി​ല്ല. ഇ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Leave A Reply