നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകള്‍ ശേഖരിച്ചു

കൊച്ചി: നടിയെ  ആക്രമിച്ച  കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണസംഘം.കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകള്‍ ശേഖരിച്ചു. നെടുമ്ബാശേരി പൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെയാണ് ശബ്ദ സാംപിളെടുത്തത്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിളാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിച്ചത്. കേസിലെ സാക്ഷിയായ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ടെത്തിയ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു.ശാസ്ത്രീയമായി ഇതു പരിശോധിച്ച്‌ ഉറപ്പുവരുത്താനാണ് ശബ്ദ സാംപിളുകള്‍ ശേഖരിച്ചിട്ടുള്ളത്. ഡോ.ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണം തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്.

Leave A Reply