ജിസാറ്റ്–24 കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഐഎസ്ആർഒ, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു (എൻഎസ്ഐൽ) വേണ്ടി നിർമിച്ച ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24 വിക്ഷേപണം വിജയകരം. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ ഏരിയൻസ്പേസ് ആണ് വിക്ഷേപണം നടത്തിയത്.

ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു ബാന്റ് ഉപഗ്രഹം ഏരിയന്‍ 5 ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചുതുടങ്ങി. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമാണ് ന്യൂ സ്‌പേസ്.

 

4180 കിലോ ഭാരമുള്ള  24 കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യയിലെ ഡിടിഎച്ച് സംവിധാനത്തിന് കൂടുതൽ സഹായകമാകുന്നതാണ്. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാര‍ിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ആശയവിനിമയ ഉപഗ്രഹമാണിത്. ഉപഗ്രഹം ടാറ്റ പ്ലെയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

Leave A Reply