ഡൽഹിയിൽ ‘വാണിജ്യ ഭവന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഇന്നു ‘വാണിജ്യ ഭവന്റെ’ ഉദ്ഘാടനം നിര്‍വഹിച്ചു. ‘നിര്യാത്’ പോര്‍ട്ടലിനും അദ്ദേഹം തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ്,  അനുപ്രിയ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഇന്ത്യക്കായി കഴിഞ്ഞ 8 വര്‍ഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിര്‍വഹണത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു.

പുതിയതും ആധുനികവുമായ വാണിജ്യമന്ദിരവും കയറ്റുമതി പോര്‍ട്ടലും രാജ്യത്തിനു ലഭിച്ചു. ഒരെണ്ണം ഭൗതികവും രണ്ടാമത്തേത് ഡിജിറ്റലുമായ അടിസ്ഥാനസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികം കൂടിയാണിന്ന് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അവയുടെ പൂര്‍ത്തീകരണവും സ്വതന്ത്ര ഇന്ത്യക്കു ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇന്നു രാജ്യം അദ്ദേഹത്തിനു വിനീതമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply