ഓഫിസ് ജീവനക്കാരിയെ മര്‍ദിച്ചെന്ന പരാതിയിൽ കെ പി സി സി സെക്രട്ടറി ബി ആര്‍ എം ഷഫീറിനെതിരെ പോലിസ് കേസ്

തിരുവനന്തപുരം: കെ പി സി സി സെക്രട്ടറി ബി ആര്‍ എം ഷഫീറിനെതിരെ പോലിസ് കേസെടുത്തു . ഷെഫീറിന്റെ അഭിഭാഷക ഓഫിസിലെ ക്ലര്‍ക്കായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്.ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.ഷെഫീര്‍ നല്‍കിയ പരാതിയില്‍ വനിത ക്ലര്‍ക്കിനെതിരെയും നെടുമങ്ങാട് പോലിസ് കേസെടുത്തു. താന്‍ അറിയാതെ ക്ലാര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് പരാതി.

ഷെഫീര്‍ പരാതി നല്‍കിയ ശേഷമാണ് ക്ലര്‍ക്ക് പൊലിസിനെ സമീപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഷെഫീര്‍. അന്ന് ഇലക്ഷന്‍ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാല്‍ വീഡിയോ ചെയ്ത് പണം നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിക്കുകയായിരുന്നു. ഇപ്പോള്‍ കെ പി സി സിയെ പ്രതിനിധീകരിച്ച്‌ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ്.

Leave A Reply