ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രിയുടെ അനുസ്മരണ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

“ഡോ. ശ്യാമ പ്രസാദ് മുഖർജിയെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പരിശ്രമങ്ങൾക്ക് ഓരോ ഭാരതീയനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രം സ്വപ്നം കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. “, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Leave A Reply