വധശ്രമ കേസ്; കൂട്ടുപ്രതികളും പോലീസ് പിടിയിൽ

കായംകുളം: സുഹൃത്തി‍ന്റെ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയ കേസിലെ കൂട്ടുപ്രതികൾ പോലീസ് പിടിയിൽ. താമരക്കുളം പച്ചക്കാട് അനിൽ ഭവനത്തിൽ അനിലിനെ (21) ആക്രമിച്ച കേസിലാണ് കരുനാഗപ്പള്ളി ആലുംകടവ് ആലപ്പാട് കോലുത്തേത്ത് ആദിത്യൻ (22), ആലുംകടവ് മംഗലത്ത് രതീശ് (34), ആലുംകടവ് വാഴക്കൂട്ടത്തിൽ യദുകൃഷ്ണൻ (31) എന്നിവരെ വള്ളികുന്നം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേത്തേ വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ മുനീർ (36), കരുനാഗപ്പള്ളി കുലശ്ശേഖരപുരം ആദിനാട് പുത്തൻ വീട്ടിൽ ഗുരുലാൽ (31), ആദിനാട്ട് വിഷ്ണു ഭവനത്തിൽ ഉണ്ണി (34) എന്നിവർ പിടിയിലായിരുന്നു.

ഇവരുടെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മുനീറിന്റെ ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നേനഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, പ്രബേഷനൽ എസ്.ഐ ബാലാജി, എസ്.ഐ അൻവർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ജിഷ്ണു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Leave A Reply