അഫ്ഗാനിസ്ഥാനിൽ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ഇന്ന് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെ വാർത്തയിൽ അഗാധമായ ദുഃഖമുണ്ട്. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ എന്റെ അഗാധമായ അനുശോചനം.

ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രയാസകരമായ സമയങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നു, സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗം നൽകാൻ തയ്യാറാണ്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Leave A Reply