കുത്തിത്തിരുപ്പുകാർ പലവിധം ; നഗരങ്ങളിൽ ജീവിച്ച് ഗ്രാമ വിശുദ്ധിയെ കുറിച്ച് ഉപന്യാസമെഴുതുന്ന കപടന്മാർ

സ്ഥിരമായി കേരളത്തിലെ എല്ലാ കുത്തിത്തിരിപ്പ് സമരങ്ങളിലും മുൻ നിരയിൽ കാണാൻ കഴിയുന്ന സി ആർ നീലകണ്ഠൻ ആരാണ് ? പലരും പ്രത്യേകിച്ച് യുവ തലമുറ ചോദിക്കുന്ന ഒരു ചോദ്യമാണ് . അദ്ദേഹം വേറെ ആരുമല്ല നമ്മുടെ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനമായിരുന്ന കെൽട്രോണിൽ നിന്നും ഡെപ്യൂട്ടി ജനറൽ മാനേജരായി പെൻഷനായ ആളാണ്.

കെൽട്രോൺ ജീവിതത്തിനിടെ നാല് വർഷം ഗൾഫിലും പോയി പണിയെടുത്തു. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഒരു വർഷം പരിശീലനം നേടിയത് ഭാഭ ആറ്റൊമിക് റിസർച്ച് സെന്ററിൽ നിന്നും . ഈ കക്ഷി യാണ് ബോബനും മോളിയും കാർട്ടൂൺ കഥയിലെ പട്ടിയെ പോലെ കേരളത്തിലെ എല്ലാ കുത്തിത്തിരിപ്പ് സമരങ്ങളിലും കാണാൻ കഴിയുന്ന സി ആർ നീലകണ്ഠൻ.

ബാർക്കിൽ പരിശീലനം നടത്തിയ പുള്ളി 2017ൽ പങ്കെടുത്ത സമരമായിരുന്നു കൊച്ചി – ഇടമൺ പവർ ഹൈവെക്കെതിരെയുള്ള സമരം. കൂടംകുളം ആണവ നിലയത്തിൽ നിന്ന് വൈദ്യുതി കൊണ്ടുവരാൻ വേണ്ടി ലൈൻ സ്ഥാപിച്ചാൽ അതിൽ നിന്ന് അണുപ്രസരണം ഉണ്ടാകുമെന്ന് പറഞ്ഞ് സമരം ചെയ്യുന്നവരോടൊപ്പം.

എങ്ങനൊണ്ട്. അടിപൊളി ശാസ്ത്രജ്ഞനല്ലേ. ഈ ഐറ്റത്തിന് പരിശീലനം കൊടുത്തതോർത്ത് BARCകാര് തൂങ്ങിച്ചത്ത് കാണും. ഗെയിൽ സമരം നടക്കുന്ന സമയം. സിഎൻജി വാതകം വീടുകളിലെ പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് അസന്ദിഗ്ധമായി പുള്ളി വ്യക്തമാക്കി.

എഞ്ചിനീയർ സാറ് പറഞ്ഞതോടെ മറ്റ് വെട്ടുകിളികളും അത് തൊണ്ട തൊടാതെ വിഴുങ്ങി. ഇന്ന് മലബാറിലെ എല്ലാ ജില്ലകളിലും വീടുകളിൽ പൈപ്പുകളിലൂടെ സിഎൻജി എത്തിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.

മംഗലാപുരത്തെ ചില വ്യവസായികൾക്ക് വേണ്ടി മാത്രമാണ് ഗെയിൽ പദ്ധതിയെന്ന് എല്ലാ അങ്ങാടികളിലും വന്ന് നിന്ന് മൈക്ക് കെട്ടി വിളിച്ച് പറഞ്ഞിട്ടുണ്ട് നീലകണ്ഠൻ. സിഎൻജി വാതകം ഉപയോഗിച്ചോടുന്ന മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ഓട്ടോകളാണ് ഇന്ന് ഈ അങ്ങാടികളിൽ നിറയെ. അതിൽ ഈ നീലാണ്ടനും കയറി യാത്ര ചെയ്തിട്ടുണ്ട് .

നീലാണ്ടന്റെ വാക്കും കീറ ച്ചാക്കും ഒരേ സ്റ്റാൻഡേഡാണ്. ഒരു പദ്ധതി മുടക്കാൻ എന്ത് കളവും വിളിച്ചുപറയാൻ ഒരു മടിയുമില്ല.  അന്തരീക്ഷമലിനീകരണം കുറക്കാൻ ഡൽഹി യിലൊക്കെ പരീക്ഷിച്ചറിഞ്ഞതാണ് സിഎൻജി ഇന്ധനത്തിന്റെ മെച്ചം.

അതേ ഇന്ധനം കേരളത്തിൽ ലഭിക്കുന്ന പദ്ധതിയെയാണ് ഈ സാറന്മാരൊക്കെ കൂടി എതിർത്തിരുന്നത്. എന്നാലും ഈ സാറ് സാറിനെത്തന്നെ വിളിക്കുന്നത് പരിസ്ഥിതിവാദി എന്നാണ്.  മൂന്നാറിൽ രാപ്പകൽ സമരത്തിനിടെ സമരപ്പന്തലിലെ സൗകര്യം പോരാതെ വന്നപ്പോൾ ഇന്നോവയിൽ പോയിരുന്ന് എസിയിട്ട് ഉറങ്ങിയത് പോലെ വളരെ സിമ്പിളനാണ് പുള്ളി.

ഈ സാറ് 2015 വരെ ജോലി ചെയ്തിരുന്നത് അരൂരിലെ കെൽട്രൊണിലാണ്. കാക്കനാടുന്ന് അരൂർ വരെ നാലുവരിപ്പാതയിൽ യാത്ര ചെയ്യുന്ന ഇതേ സാറാണ് കേരളത്തിലങ്ങോളമിങ്ങോളം ദേശീയപാത വികസിപ്പിക്കാതിരിക്കിൻ സമരം നടത്തിയത്.

ദേശീയപാത വികസിപ്പിക്കുന്നതിനെതിരെ ഡീസലും കത്തിച്ച് ഇയാൾ കേരള വാഹനജാഥയൊക്കെ നയിച്ചിട്ടുണ്ട് . കെൽട്രോണിലെ ഡെപ്യൂട്ടി ജനറൽ മാനേജരായിരിക്കെയാണ് ഈ പരിപാടിയൊക്കെ. പിന്നെ, കെൽട്രോൺ എങ്ങനെ ഗതി പിടിക്കുമെന്ന് ആലോചിച്ച് നോക്ക്.

മുൻ SFI ആണ് കേട്ടോ. തീപ്പൊരിയാണ് , പിണറായി സഖാവിന് ചില ആളുകളെ റീഡ് ചെയ്യുന്നതിലുള്ള കൃത്യത ഉറപ്പിക്കാൻ പറ്റിയ ഉദാഹരണമാണ് നീലകണ്ഠൻ. ടെക്നോക്രാറ്റായി പാർട്ടിയെ ഒക്കെ ഉപദേശിക്കാൻ തുടങ്ങിയ സമയത്തേ സഖാവിന് സാറിനെ ഏകദേശം പിടികിട്ടി. പിന്നെ, അടുപ്പിച്ചിട്ടില്ല. അതിന്റെ ഇച്ഛാഭംഗത്തിലാണ് പിണറായി വിരുദ്ധ നേർച്ചകൾ നടത്തുന്നത്.

പണ്ട് പിണറായി വിജയൻ താമസിക്കുന്നത് രമ്യഹർമത്തിലാണെന്ന് പറഞ്ഞത് ഈ ചങ്ങായിയാണ്. എറണാകുളം പട്ടണത്തിനടുത്ത് കാക്കനാട് ഏകദേശം രണ്ടായിരം സ്ക്വയർഫീറ്റിലെ മോശമല്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന സാറാണ് രണ്ട് നില വീടുള്ള പിണറായിയെ ഓഡിറ്റ് ചെയ്യുന്നത്.

സാറിന്റെ ലാവ്‌ലിൻ സാഹിത്യം പിണറായിയുടെ വക്കീൽ കോടതിയിൽ സമർപ്പിച്ചതോടെയാണ് ആ കേസ് തള്ളാൻ കോടതി തീരുമാനിച്ചതെന്നൊരു ശ്രുതിയുണ്ട്. ഒടുവിൽ, വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ മുൻനിർത്തി ആയിരുന്നു അങ്കം. ഏതായാലും, സാറിന്റെ നേർച്ചകളുടെ ഫലമായി ഭരണത്തുടർച്ച എന്ന ചരിത്രത്തിലെ അപൂർവ്വതയും പിണറായി സഖാവിന് സ്വന്തമായി.

നഗരത്തിലെ ജീവിതവും പെൻഷനുകളുടെ സുരക്ഷിതത്വവും ഒക്കെയായി ജീവിക്കുന്ന ഈ ഏമാനാണ്   നാട്ടിലെ ഓരോ വികസനത്തെപ്പറ്റിയും ഇല്ലാക്കഥകൾ പറഞ്ഞ് തടസപ്പെടുത്താൻ നോക്കുന്നത്. നഗരങ്ങളിൽ ജീവിച്ച് ഗ്രാമ വിശുദ്ധിയെ കുറിച്ച് ഉപന്യാസമെഴുതുന്ന കുറെ കപടന്മാർ.

പൊതുപണം ശമ്പളമായി വാങ്ങി പോക്കറ്റിലിട്ട് ഒരു പണിയുമെടുക്കാതെ ഉഡായിപ്പ് കാണിച്ച് തെക്ക് വടക്ക് നടന്ന് ഇവരൊക്കെ അള്ള് വെച്ചില്ലായിരുന്നെങ്കിൽ ദേശീയ പാതാ വികസനമൊക്കെ പത്ത് വർഷം മുമ്പ് പൂർത്തിയായേനെ . ഒരു വർഷം വൈകിയതിന് രണ്ടായിരം കോടി അധികച്ചെലവ് വെച്ച് നോക്കിയാലും 20 ,000 കോടി രൂപയാണ് ഇയാളൊക്കെ ചേർന്ന് നാടിന് നഷ്ടപ്പെടുത്തിയത്.

നല്ല വൈദ്യുതി ഉറപ്പാക്കാനായി, നല്ല ഗതാഗത സംവിധാനങ്ങൾക്കായി, നല്ല നെറ്റ് കണക്ടിവിറ്റിക്കായി നല്ല യാത്രക്കായി ഒക്കെ ആരംഭിക്കുന്ന ഓരോ പദ്ധതിയും അടുത്ത തലമുറക്ക് വേണ്ടിയുള്ളതാണ്.

എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച്, എല്ലാ പ്രിവിലെജുകളും ആസ്വദിച്ച് ജീവിച്ചിട്ട് ഇത്തരം പദ്ധതികളെ തടസപ്പെടുത്താൻ നടക്കുന്ന നീലാണ്ടൻമാരൊക്കെ നമ്മുടെ മക്കളുടെ ജീവിതങ്ങളാണ് ഇല്ലായ്മ ചെയ്യാൻ നോക്കുന്നത്. ഇവന്മാരെയൊക്കെ തെരുവിൽ ചോദ്യം ചെയ്യാൻ ജനം തയ്യാറാകുന്ന കാലം അതി വിദൂരമല്ല.

Video Link

https://youtu.be/-jAKjZ38lRI

Leave A Reply