രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; കൂടുതൽ രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലും

ഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പ്രതിവാര കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളും.രാജ്യത്ത് ഇന്നലെ 12,​249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. പ്രധാന നഗരങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുംബയിൽ ഇന്നലെ 1648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ 676 പേർക്കും, ചെന്നൈയിൽ 345 പേർക്കുമാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Leave A Reply