ഡിസ്പൂര്‍:ആസാമിൽ ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ 4 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു.
ഹൊജായ് ജില്ലയില്‍ നിന്നുള്ള നാല് പേരും കാംരൂപില്‍ നിന്നുള്ള രണ്ട് പേരും ബാര്‍പേട്ട, നല്‍ബാരി ജില്ലകളില്‍ നിന്നുള്ള മൂന്നുപേരുമാണ് ഇന്നലെ മരിച്ചത്. 845 ദുരിതാശ്വാസക്യാമ്പുകളും, ദുരിത ബാധിതര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ 1025 ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നു. രണ്ട് ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ് കഴിയുന്നത്.