ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈപാൻ കൊണ്ടടിച്ചോടിച്ച് വയോധികൻ; വീഡിയോ വൈറൽ

ആസ്‌ട്രേലിയ: ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈപാൻകൊണ്ടടിച്ചോടിച്ച് വയോധികൻ. ആസ്‌ട്രേലിയയിലെ ഡാർവിനിലാണ് സംഭവം. സ്വയം രക്ഷക്ക് വേണ്ടി മുതലയോട് പൊരുതുന്ന വയോധികന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കയ് ഹാൻസെൻ എന്നയാളാണ് മുതലയോട് പോരാടുന്നത്.

എയർബോൺ സൊല്യൂഷൻസ് ഹെലികോപ്റ്റർ ടൂർസാണ് ഇപ്പോൾ വൈറലായ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മുതല വായ തുറന്ന് കയ് ഹാൻസെന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആക്രമിക്കുമെന്ന് ഉറപ്പായപ്പോൾ പബ് ഉടമകൂടിയായ കയ് മുതലയെ ഓടിക്കാൻ ചട്ടിയുപയോഗിച്ച് തലയിൽ അടിക്കുന്നത് വീഡിയോയിൽ കാണാം.

Leave A Reply