ക്ഷമിക്കണംയൂത്ത്കോൺഗ്രസ്സുകാർക്കുംലീഗുകാർക്കുംഇപ്പോൾ സമയം കിട്ടുന്നില്ല;അവർ റഹീമിന്റെപിന്നാലെയാണ്

 

യൂത്ത് കോൺഗ്രസ്സുകാർക്കും ലീഗുകാർക്കും ഇപ്പോൾ ഒട്ടും സമയം കിട്ടുന്നില്ല . ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം ഡൽഹിയിൽ അഗ്നിപഥിനെതിരെ നടത്തിയ സമരത്തെ പരിഹസിക്കാൻ സംഘപരിവാർ ഗ്രൂപ്പുകൾ നിർമ്മിച്ച ട്രോളുകളും FB പോസ്റ്റുകളും ഷെയർ ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ.

കേന്ദ്ര സർക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത റഹീമിനെ അധിക്ഷേപിക്കുക എന്ന സംഘപരിവാർ അജണ്ട പോലും തിരിച്ചറിയാതെ അതിന്റെ പ്രചാരണമേറ്റെടുത്ത UDF കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കാരണം രാഹുൽ, മാങ്കൂട്ടത്തിന്റെയും വി.ടി. ബൽറാമിന്റേയുമെല്ലാം പോസ്റ്റുകളാണല്ലോ ഈ ടീം വായിച്ച് വളരുന്നത്. അപ്പോൾ അണികൾ ഇതിലും തറയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഒരു ശരാശരി കോൺഗ്രസുകാരന്റെ രാഷ്ട്രീയ, സാമൂഹിക നിലവാരവും രാഷ്ട്രീയ ബോധവുമാണ് റഹീമിനെതിരായ അവരുടെ പോസ്റ്റുകൾ വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നത്..അതിനിടയിൽ സായ് പല്ലവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എവിടുന്നാ അവർക്ക് സമയം കിട്ടുക .

തെലുഗു ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടന്ന ക്രൂരകൃത്യങ്ങൾ തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നു, മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ആൾകൂട്ടമായി അടിച്ചു കൊല്ലുന്നതും തന്നെ അസ്വസ്ഥയാക്കുന്നു, നമ്മുടെ സമൂഹത്തിലെ എല്ലാതലത്തിലുമുള്ള ഹിംസാത്മകത അവസാനിപ്പിക്കണം എന്ന് സായി പല്ലവി അഭിപ്രായപെട്ടിരുന്നു.

തികച്ചും ന്യായമായ ഈ അഭിപ്രായ പ്രകടനം നടത്തിയതിനാണ് സായി പല്ലവിക്കെതിരെ കടുത്ത സൈബർ ആക്രമണത്തിന് സംഘപരിവാർ മുന്നിട്ടിറങ്ങിയത്. ബജ്രഗ് ദൾ കൊടുത്ത പരാതിയിൽ അവർക്കെതിരെ പോലീസ് കേസെടുക്കുന്ന വിചിത്രമായ സ്ഥിതി പോലുമുണ്ടായി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആകമാനം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോടുള്ള കേന്ദ്ര ഭരണകക്ഷിക്കാരുടെ സമീപനമാണ് ഈ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നത്.

സായ് പല്ലവിക്ക് നേരെ നടക്കുന്ന ഈ ഹീന പ്രവർത്തിയിൽ നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലരുമുണ്ട് എന്നത് നമ്മുടെ രാജ്യം വന്നു ചേർന്നിരിക്കുന്ന ദുരവസ്ഥയുടെ അടയാളമാണ്.

ഈ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു സോഷ്യൽ മീഡിയ വഴി നൽകിയ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞത് എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും, താൻ ഏത് മതത്തിലുള്ളവരുടെയും ആൾക്കൂട്ട കൊലകളെ ന്യായീകരിക്കില്ലെന്നുമാണ്.

ശരിയായ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ടുള്ള സായ് പല്ലവിയുടെ പ്രസ്താവന ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. അങ്ങനെയുള്ള സായി പല്ലവിയെയാണ് ഇവിടുത്തെ കോൺഗ്രസ്സും ലീഗും കാണാതെ പോകുന്നത് .

 

Leave A Reply