ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരി ദ്രൗപതി മുർമു; വീഡിയോ വൈറലാകുന്നു

അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ് മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു.

രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഒഡീഷയിലെ മയൂർഭഞ്ചിൽ, ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരുന്ന ദ്രൗപതി മുർമുവിൻ്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രാർഥനയ്‌ക്കായി നട തുറക്കും മുമ്പ്, നിലം അടിച്ചുവരുകയാണ് മുർമു. ശേഷം സ്വയം ശുദ്ധിവരുത്തി, മണി മുഴക്കി കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും വിഡിയോയിൽ കാണണം. ദ്രൗപതി മുർമുവിനോപ്പം സുരക്ഷാ ജീവനക്കാരും, ഏതാനും ചിലരുമുണ്ട്.

ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Leave A Reply